സഹകരണ വേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ധര്‍ണ 26ന്

Deepthi Vipin lal

സഹകരണ വേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തുന്നു. ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ധര്‍ണ ഉദ്ഘാടനം ചെയ്യും. അഡ്വ. ജയ്സണ്‍ തോമസ് അധ്യക്ഷത വഹിക്കും.

താഴെപ്പറയുന്ന ആവശ്യങ്ങളുന്നയിച്ചാണ് സഹകരണ വേദി ധര്‍ണ നടത്തുന്നത്.

1. കേരള ബാങ്കില്‍ ലയിപ്പിച്ച 13 ജില്ലാ ബാങ്കുകളിലും വെവ്വേറെ സോഫ്റ്റ്‌വെയറുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സോഫ്‌റ്റ്വെയര്‍ ഏകോപനം നാളിതുവരെയും നടപ്പാക്കിയിട്ടില്ല.

2. 4.5 ശതമാനം മുതല്‍ 6.5 ശതമാനം വരെ പലിശ നിരക്കില്‍ സ്വീകരിക്കുന്ന നിക്ഷേപം ഉപയോഗിച്ച് 12 ശതമാനം വരെ വായ്പ നല്‍കുന്ന കൊള്ള അവസാനിപ്പിക്കുക.

3. PACS കള്‍ അല്ലാത്ത സഹകരണ സംഘടനകള്‍ക്ക് വായ്പ നല്‍കുന്നില്ല, ഇത്തരം സംഘടനയിലെ ജീവനക്കാരുടെ ജാമ്യം സ്വീകരിക്കുന്നില്ല, ഇവര്‍ക്ക് ജില്ലാ ബാങ്കിലെ ജോലികളില്‍ ഉണ്ടായിരുന്ന 50 ശതമാനം സംവരണം നിര്‍ത്തലാക്കി

4. PACS കളിലെ ജീവനക്കാർക്ക്  കേരള ബാങ്കിലെ ജോലികളില്‍ ഉണ്ടായിരുന്ന 50 ശതമാനം സംവരണം വെട്ടിക്കുറച്ച് 25 ശതമാനമാക്കി.

5. ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന മൊറട്ടോറിയത്തിന്റെ മുഴുവന്‍ ബാധ്യതയും പ്രാഥമിക വായ്പാ സംഘങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു.

6. കേരളത്തിലെ എല്ലാ സഹകരണ സംഘങ്ങളിലും സോഫ്‌റ്റ്വെയറും ഡാറ്റയും സ്വകാര്യകമ്പനിക്ക് വില്‍ക്കാനുള്ള നീക്കം നിര്‍ത്തിവവെക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!