സഹകരണ വാരാഘോഷം- കാസർകോട് ജില്ലയിൽ 16 മുതൽ 20 വരെ ഒട്ടനവധി പരിപാടികൾ.

adminmoonam

 

അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ നവംബർ 16 മുതൽ 20 വരെ വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധങ്ങളായ പരിപാടികൾ നടക്കുമെന്ന്  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് കാസർകോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 16ന് രാവിലെ ചിറ്റാരിക്കലിൽ സ്ഥലം എം.എൽ.എ രാജഗോപാലിന്റെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.


“നവ ഇന്ത്യയിൽ സഹകരണത്തിന്റെ പങ്ക്”എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജില്ലയിലെ മുഴുവൻ എംഎൽഎമാരും ജനപ്രതിനിധികളും പങ്കാളികളാകും. 20ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ കാസർകോട് മുനിസിപ്പൽ ചെയർപേഴ്സൺ ബീ.ഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. തുടർന്ന് സഹകരണ ഘോഷയാത്രയുണ്ടാവും. 18ന് കാഞ്ഞങ്ങാട് വെച്ച് സഹകാരി സംഗമം, മുതിർന്ന സഹകാരികൾക്കുള്ള ആദരം ,മികച്ച സംഘങ്ങൾക്കുള്ള അവാർഡ് വിതരണം, സഹകരണ നിയമത്തിൽ മേലുള്ള ചർച്ച എന്നിവ നടക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന വാരാഘോഷ പരിപാടികൾ ജില്ലയിലെ വിവിധ സഹകരണസംഘങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത് എന്നും ജോയിന്റ് രജിസ്ട്രാർ പറഞ്ഞു.

Leave a Reply

Your email address will not be published.