സഹകരണ വാരാഘോഷം കാസർകോട് ജില്ലാതല സമാപന സമ്മേളനം വർണാഭമായി.

adminmoonam

66-> മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപനം ജില്ലാ സഹകരണ ബാങ്ക് ഹാളിൽ നടന്നു.നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ്മ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് അധ്യക്ഷനായി. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികൾക്ക് ജോയിന്റ് ഡയരക്ടർ എൻ.പി.പ്രീജി സമ്മാനങ്ങൾ നൽകി.

അടുക്കത്ത്ബയൽ ഗാസ് ടാങ്കർ അപകടത്തിൽ സമയോചിതമായ ഇടപെടൽ നടത്തി നാടിനെ മരണമുഖത്ത് നിന്ന് രക്ഷപ്പെടുത്തിയ കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരൻ മനോജ് ഷെട്ടിയെ ആദരിച്ചു. ജില്ലാ ബാങ്ക് ജോയിൻറ് ഡയരക്ടർ വി.എൽ. കൊച്ചുത്രേസ്യ ഉപഹാരം നൽകി. സഹകരണ സെമിനാറിൽ ഡെപ്യൂട്ടി രജിസ്ട്രാർ പി.അബ്ദുൾ അസീസ് വിഷയം അവതരിപ്പിച്ചു. അഡ്വ.എ.സി. അശോക് കുമാർ, അഡ്വ.പി.രാമചന്ദ്രൻ ,വി.കെ.രാജൻ ,കെ.മുരളീധരൻ, വി.ചന്ദ്രൻ, കെ.രാജഗോപാലൻ, പി.സി.സ്റ്റീഫൻ, പി.കെ.ബാലകൃഷ്ണൻ, എം.ആന്ദൻ, എ.അനിൽകുമാർ, പി.സുരേന്ദ്രൻ, പി. ജാനകി, പി.കെ.വിനോദ് കുമാർ, ബി.സുകുമാരൻ, കെ.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് വർണാഭമായ ഘോഷയാത്ര നടക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!