സഹകരണ വാരാഘോഷം: കാലിക്കറ്റ് സിറ്റി ബാങ്ക് സെമിനാര്‍ നടത്തി

Deepthi Vipin lal

66 ാ-മത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ‘ യുവാക്കള്‍, വനിതകള്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സഹകരണ സ്ഥാപനങ്ങള്‍ ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എസ്.കെ. മോഹന്‍ദാസ് വിഷയം അവതരിപ്പിച്ചു.

വൈവിധ്യവത്കരണത്തിലേക്കു പോകാതെ സഹകരണ മേഖലയിലെ ബഹുഭൂരിഭാഗം സ്ഥാപനങ്ങളും ക്രെഡിറ്റ് രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോഹന്‍ ദാസ് അഭിപ്രായപ്പെട്ടു. വനിതകളുടെയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെയും സംഘങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും യുവാക്കളുടെ സംഘങ്ങള്‍ തീരെയില്ലെന്നു തന്നെ പറയാം. പുതുകാലത്ത് അഭ്യസ്തവിദ്യരായ യുവാക്കള്‍ കൂട്ടുചേര്‍ന്ന് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇവയൊക്കെ കമ്പനികളായാണ് നടത്തുന്നത്. എന്നാല്‍, സഹകരണ മേഖലയില്‍ യുവാക്കള്‍ ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുന്നില്ല. ഇത് മാറിയാലേ നമ്മുടെ സഹകരണ മേഖല ഇനി രക്ഷപ്പെടുകയുള്ളു – മോഹന്‍ദാസ് പറഞ്ഞു.

ബാങ്ക് ഡയരക്ടര്‍ പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയരക്ടര്‍ അഡ്വ. കെ. പി. രാമചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയരക്ടര്‍മാരായ പി.എ. ജയപ്രകാശ്, സി.ഇ. ചാക്കുണ്ണി, കേരള സഹകരണ ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി. ബാലകൃഷ്ണന്‍, കെ.വി. കൃഷ്ണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ബാങ്ക് അസി. മാനേജര്‍ രാഗേഷ് കെ. സ്വാഗതവും ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.