സഹകരണ വാരാഘോഷം ഉദ്ഘാടനം തിരുവനന്തപുരത്ത്
68 -ാമതു അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ നടക്കും. 14 നു തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആര്‍.ഡി.ആര്‍. കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തു മണിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ പ്രഭാഷണവും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പ്രഭാഷണവും നടത്തും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മികച്ച സഹകരണ കോളേജിനുംസെന്ററിനും റാങ്ക് ജേതാക്കള്‍ക്കും മന്ത്രി വാസവന്‍ സമ്മാനങ്ങള്‍ നല്‍കും. എം.പി.മാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എ.മാരായ വി. ജോയ്, സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, ഐ.ബി. സതീശ്, വി.കെ. പ്രശാന്ത്, ആന്‍സലന്‍, വി. ശശി, അഡ്വ. ജി. സ്റ്റീഫന്‍, ഒ.എസ്. അംബിക, എം. വിന്‍സെന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ – സെക്രട്ടറി അനിത ടി. ബാലന്‍ നന്ദിയും പറയും. രാവിലെ എട്ടരയ്ക്കു രജിസ്‌ട്രേഷന്‍. ഒമ്പതരയ്ക്കു സഹകരണ സംഘം രജിസ്ട്രാര്‍ പതാകയുയര്‍ത്തും.
സഹകരണ മേഖല : പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ പതിനൊന്നു മണിക്കു സെമിനാര്‍ നടക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിഷയം അവതരിപ്പിക്കും. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് മോഡറേറ്ററായിരിക്കും. മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കരകുളം കൃഷ്ണപിള്ള, സി.പി. ജോണ്‍, അഡ്വ. എ. പ്രതാപചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നയിക്കും.