സഹകരണ വകുപ്പ്- മൊറട്ടോറിയം കാലയളവിലെ കുടിശ്ശിക, വായ്പ കരുതൽ ഒഴിവാക്കി
സംസ്ഥാനത്തെ മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്തിട്ടുള്ള കാർഷിക /കാർഷികേതര വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും,സഹകരണ ബാങ്കുകൾക്ക് കുടിശ്ശിക വായ്പകൾ നിയമാനുസൃതം തിരികെ ഈടാക്കാൻ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ, 2018-19 സാമ്പത്തിക വർഷത്തെ ആഡിറ്റിൽ കുടിശ്ശിക വായ്പ മുതലിൽമേലും കുടിശ്ശിക പലിശയിൽമേലും കരുതൽ വെക്കുന്നതിൽ നിന്നും സഹകരണസംഘങ്ങളെ ഒഴിവാക്കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് ഉത്തരവിട്ടു. വിവിധ സഹകരണ സ്ഥാപനങ്ങളുടെ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ ഉത്തരവ്.