സഹകരണ വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

[email protected]

സഹകരണ വകുപ്പ് ആധുനികവൽക്കരണ പാതയിലാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാം വഴി ഓൺലൈന്റെ ക്യാമ്പയിനിൽ പ്രതികരിച്ചു . സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിൽ 10 ശതമാനം പേർ മാത്രമാണ് ഇപ്പോൾ നേരിട്ടെത്തി സേവനങ്ങൾ നടത്തുന്നതെന്ന പുതിയ കണക്കിന്റെ അടിസ്ഥാനത്തിൽ, സഹകരണ മേഖല സാങ്കേതികവിദ്യയിൽ പുറകിൽ ആണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി . ഇക്കാര്യത്തിൽ ഒറ്റവരിയിൽ അഭിപ്രായം പറയാൻ സാധിക്കില്ല. മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ രജിസ്ട്രാറുമായി ബന്ധപ്പെടണമെന്നും സാങ്കേതിക വിദ്യയിൽ സഹകരണമേഖല പുറകിൽ ആയതിന് സഹകരണ വകുപ്പിനെ പൂർണമായി കുറ്റപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. തുടർന്നുള്ള ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.മൂന്നാംവഴി ഓൺലൈന്റെ ക്യാമ്പയിനിൽ വരും ദിവസങ്ങളിൽ പ്രമുഖരുടെ പ്രതികരണങ്ങൾ പ്രതീക്ഷിക്കാം.സഹകരണ മേഖല ബാങ്കുകൾ സാങ്കേതികവിദ്യയിൽ പുറകിലാണോ – എന്ന ക്യാമ്പയിനിൽ സഹകരണ രംഗത്തുള്ള മുഴുവൻ പേർക്കും പ്രതികരിക്കാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published.