സഹകരണ വകുപ്പിലെ 10 ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി മാറ്റി നിയമിച്ചു.

[email protected]

സഹകരണ വകുപ്പിലെ രണ്ട് ജോയിന്റ് ഡയറക്ടർമാരെ അഡീഷണൽ രജിസ്ട്രാർമാരായി നിയമിച് ഉത്തരവിറങ്ങി. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കൺകറന്റ് ഓഡിറ്റർ ആയിരുന്ന ജോയിന്റ് ഡയറക്ടർ വി.ബി. കൃഷ്ണകുമാറിനെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് വെൽഫെയർ ബോർഡിന്റെ അഡീഷണൽ രജിസ്ട്രാർ ആയി നിയമിച്ചു. ആലപ്പുഴ അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടറായിരുന്ന വി. ബാബുവിനെ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ കൺസ്യൂമർ വിഭാഗത്തിന്റെ അഡീഷണൽ രജിസ്ട്രാർ ആക്കിയും നിയമിച്ചുകൊണ്ട് സഹകരണസംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് ഉത്തരവിട്ടു.

വകുപ്പിലെ നാല് അസിസ്റ്റന്റ് ഡയറക്ടർമാർ ആയിരുന്നവരെ ഡെപ്യൂട്ടി രജിസ്ട്രാർ മാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട് . എറണാകുളം കുറുപ്പംപടി സർവീസ് സഹകരണ ബാങ്ക് കൺകറന്റ് ആ ഡിറ്ററായിരുന്ന കെ. സുഷമയെ തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് വിഭാഗം ഡെപ്യൂട്ടി റജിസ്ട്രാർ ആക്കിയും ആലപ്പുഴ കയർഫെഡിലെ കൺകറന്റ് ആഡിറ്ററായിരുന്ന വി. രാജശ്രീയെ കണ്ണൂർ സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പലായും സ്ഥാനക്കയറ്റം നൽകി. എറണാകുളം ആഡിറ്റ് ജോയിന്റ് ഡയറക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന പി. ജി.നാരായണനെ തൃശ്ശൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ ആക്കിയും പാലക്കാട് പെരുവമ്പ് സർവീസ് സഹകരണ ബാങ്ക് കൺകറന്റ് ആഡിറ്ററായിരുന്ന എം.എൽ. പ്രേമാമണിയെ വയനാട് ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ ആയി സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവിറക്കി.

വകുപ്പിലെ നാല് ഡെപ്യൂട്ടി രജിസ്ട്രാർമാരെ ജോയിന്റ് ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ വിജിലൻസ് വിഭാഗം ഡെപ്യൂട്ടി റജിസ്ട്രാർ പി. എൻ.ജയലക്ഷ്മി അമ്മയെ ആലപ്പുഴ ആഡിറ്റ് ജോയിന്റ് രജിസ്ട്രാർ ആയും വയനാട് ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ഭരണ വിഭാഗം ഡെപ്യൂട്ടി റജിസ്ട്രാർ എം.കെ. കൃഷ്ണദാസിനെ കോഴിക്കോട് ആഡിറ്റ് വിഭാഗം ജോയിന്റ് രജിസ്ട്രാർ ആയും തൃശൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ കെ. എസ്. ജയപ്രകാശിനെ ഇടുക്കി ആഡിറ്റ് ജോയിന്റ് രജിസ്ട്രാർ ആയും കണ്ണൂർ സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ ആയിരുന്ന സി.അബ്ദുള്ളയെ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കൺകറന്റ് ആഡിറ്ററായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!