സഹകരണ വകുപ്പിലെ ഉന്നതതലത്തില്‍ അഴിച്ചുപണി; 11 പേര്‍ക്ക് സ്ഥാനക്കയറ്റം

Deepthi Vipin lal

സഹകരണ വകുപ്പിലെ അഡീഷണല്‍ രജിസ്ട്രാര്‍, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനങ്ങളില്‍ വീണ്ടും മാറ്റം. 11 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഴിച്ചുപണിയുണ്ടായത്.

സംസ്ഥാന സഹകരണ ബാങ്കിലെ കണ്‍കറന്റ് ഓഡിറ്ററായിരുന്ന ആര്‍. ജ്യോതി പ്രസാദിനെ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ അഡീഷണല്‍ രജിസ്ട്രാറായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. കണ്‍സ്യൂമര്‍ വിഭാഗത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഈ ചുമതലയിലുണ്ടായിരുന്ന അഡീഷണല്‍ രജിസ്ട്രാര്‍ അനിത ടി.ബാലനെ സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിയായി നിയമിച്ചു. കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ ബി.എസ്. പ്രവീണ്‍ ദാസിനെ ഓഡിറ്റ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും നിയമിച്ചു.

എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ ജോസ്സല്‍ ഫ്രാന്‍സില്‍ തോപ്പിലിനെ സംസ്ഥാന സഹകരണ ബാങ്കിലെ കണ്‍കറന്റ് ഓഡിറ്ററാക്കി. തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ എ. ഷാജഹാന്‍ വയനാട് ജോയിന്റ് രജിസ്ട്രാറാകും. തിരുവല്ല ഈസ്റ്റ് അര്‍ബന്‍ ബാങ്കിലെ കണ്‍കറന്റ് ഓഡിറ്ററായ വി. ലളിതാംബിക ദേവിയെ കൊല്ലം ജോയിന്റ് ഡയറക്ടറായി നിയമിച്ചു. ഈ തസ്തികയിലുണ്ടായിരുന്ന എസ്. മോഹനന്‍ പോറ്റി കൊല്ലം ജോയിന്റ് രജിസ്ട്രാറാകും.


രജിസ്ട്രാര്‍ ഓഫീസില്‍ പ്ലാനിങ് ആന്റ് ഐ.സി.ഡി.പി. വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ ഐ.പി. കുമാരി ബിന്ദുവിനെ അഗ്രിക്കള്‍ച്ചറല്‍ പി.പി.എം. സെല്ലിന്റെ ചുമതലയുള്ള ക്രഡിറ്റ് സ്പെഷലിസ്റ്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തോടെ നിയമിച്ചു. ഈ തസ്തികയിലുണ്ടായിരുന്ന പി.വി. വീണ സംസ്ഥാന സഹകരണ ബാങ്ക് കണ്ണൂര്‍ റീജിയണില്‍ കണ്‍കറന്റ് ഓഡിറ്റാകും. ഇവിടെ കണ്‍കറന്റ് ഓഡിറ്ററായിരുന്ന കെ.കെ. സത്യപാലന്‍ പാലക്കാട് റീജിയണിലേക്ക് മാറും.

ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ എസ്.സി.-എസ്.ടി. വിഭാഗം സംഘങ്ങളുടെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പി. അനിതയെ എറണാകുളം ജോയിന്റ് രജിസ്ട്രാറായി നിയമിച്ചു. അമ്പലപ്പുഴയില്‍ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ജെ. ശാന്തകുമാരിയെ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ പ്ലാനിങ് ആന്റ് ഐ.സി.ഡി.പി. വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചു. കോട്ടയം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജയകുമാറിനെ ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ കണ്‍കറന്റ് ഓഡിറ്ററാക്കി. ഈ തസ്തികയിലുണ്ടായിരുന്ന ടി. കുര്യാക്കോസിനെ തൃശ്ശൂര്‍ ജോയിന്റ് രജിസ്ട്രാറാക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!