സഹകരണ വകുപ്പിന്റെ 5 വർഷത്തെ പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ആക്കുന്നു.

adminmoonam

സഹകരണ വകുപ്പിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യും. വകുപ്പിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ സമഗ്രമായി ആവിഷ്കരിക്കുന്ന 20 മിനിറ്റിൽ കുറയാത്ത ഡോക്യുമെന്ററി ആണ് തയ്യാറാക്കുന്നത്. കെയർ ഹോം പദ്ധതി യുടെ 10 മിനിറ്റിൽ കുറയാത്ത സമഗ്ര ചിത്രം ഇതിലുണ്ടാകും. വകുപ്പിന്റെ വിവിധ പദ്ധതികളുടെ കുറഞ്ഞത് ഓരോ മിനിറ്റ് ദൈർഘ്യമുള്ള അഞ്ച് ചിത്രങ്ങളും ഇതിലുൾപ്പെടും. പി ആർ ഡി അംഗീകൃത സംവിധായകരിൽ നിന്നാണ് പ്രൊപ്പോസലുകൾ ക്ഷണിക്കുന്നത്. പ്രവർത്തിപരിചയത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ വിദഗ്ധസമിതി സംവിധായകരെ തിരഞ്ഞെടുക്കും. പ്രൊപ്പോസലുകൾ ഈ മാസം 30 വരെ സ്വീകരിക്കും. എഡിറ്റർ കം പിആർഒ,സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, ഡിപിഐ ജംഗ്ഷൻ, തിരുവനന്തപുരം. എന്ന വിലാസത്തിൽ ആണ് അയക്കേണ്ടത്.

Leave a Reply

Your email address will not be published.