സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതി മാതൃകാപരമെന്നു മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ.

[email protected]

സഹകരണ വകുപ്പിന്റെ  ഹരിതം സഹകരണം പദ്ധതി മാതൃകാപരമാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കാൻ പദ്ധതിയുടെ പ്രചരണം ഗുണം ചെയ്തിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.  തൃശൂർ കുട്ടനെല്ലൂർ  മൾട്ടിപർപ്പസ് സഹകരണസംഘത്തിൽ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായുള്ള കശുമാവിൻ തൈകൾ തേറമ്പിൽ  വിതരണം ചെയ്തു.

മുൻ മേയർ ഐ.പി.പോൾ ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു. കൗൺസിലർ ടി.ആർ.സന്തോഷ് എസ് .എസ് .എൽ .സി യിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പ്രമുഖ സഹകാരി അനിൽ പൊറ്റെക്കാട്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡയറക്ടർ കെ രവീന്ദ്രനാഥ് സ്വാഗതവും സെക്രട്ടറി സി.പി. പ്രീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.