സഹകരണ രംഗത്തെ വിശേഷങ്ങൾ വേഗത്തിൽ സഹകാരികളിലേക്ക് എത്തിക്കാൻ മൂന്നാം വഴിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

adminmoonam

സഹകരണ രംഗത്ത് മാസികകൾ ഉണ്ടെങ്കിലും വ്യക്തതയോടെ വിശേഷങ്ങളും വാർത്തകളും വേഗത്തിൽ എത്തിക്കാൻ മൂന്നാംവഴി മാസികക്കും ഓൺലൈനും സാധിച്ചിട്ടുണ്ടെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

കോട്ടയത്ത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിനെ സംസ്ഥാന സമ്മേളന നഗരിയിൽ മൂന്നാംവഴി മാഗസിന്റെ  സ്റ്റാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. സഹകരണ രംഗത്ത് മാധ്യമങ്ങളുടെ പങ്ക് വർധിച്ചുവരികയാണെന്നും എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ കെ.സി.ഇ.എഫ് നേതാക്കളായ ചാൾസ് ആന്റണി, ജോഷ്യ മാത്യു, മൂന്നാംവഴി മാർക്കറ്റിംഗ് കോർഡിനേറ്റർ മനൂപ് മോഹനൻ, റീജണൽ മാർക്കറ്റിംഗ് തലവൻമാരായ അർജുൻ.പി.ബി , ഹരികൃഷ്ണൻ .പി എന്നിവർക്ക് പുറമേ നിരവധി സഹകരണ ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.