സഹകരണ മേഖല കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡി: വിന്‍സെന്റ്.എം.എല്‍.എ

moonamvazhi

കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് സഹകരണ മേഖല എന്നും അതിനെ രാഷ്ട്രീയ ഭേദമന്യേ നിലനിര്‍ത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും എം. വിന്‍സെന്റ് എം.എല്‍.എ പറഞ്ഞു. 2020-ലെ കേരള സഹകരണ നിയമഭേദഗതി സംബന്ധിച്ച് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്‌ടേഴ്‌സ് & ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സഹകരണ സംഘങ്ങളും ജനാധിപത്യ അവകാശം നിലനിര്‍ത്തിക്കൊണ്ടായിരിക്കണം ഏതൊരു നിയമഭേദഗതിയും നടത്തേണ്ടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് മോഡറേറ്ററായി. കരകുളം കൃഷ്ണപിള്ള, അഡ്വ. അര്‍ജ്ജുന്‍ രാഘവന്‍, എം.പി. സാജു, ശ്യാംകുമാര്‍.കെ.എസ്, ഇ.ഡി. സാബു. ഫ്രാന്‍സിസ് ജഫേഴ്‌സണ്‍, പി. രാമചന്ദ്രന്‍, എം. രാജേഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ജയേഷ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ സി.പി. പ്രിയേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.