സഹകരണ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം – ഡി.ബി.ഇ.എഫ്

Deepthi Vipin lal

സഹകരണ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിനല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും 2021 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഡി.ബി.ഇ.എഫ്. കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

 

കേരള ബാങ്കിലെ ബെഫിയില്‍ അഫിലിയേറ്റ് ചെയ്ത രണ്ട് സംഘടനകളുടെ സംസ്ഥാന ലയന സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് റീജിയണല്‍ ഓഫീസ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ഷഗീല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. പ്രേമാനന്ദന്‍ സ്വാഗതവും ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി. പി. അഖില്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. ടി. അനില്‍കുമാര്‍, ബെഫി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. മീന, ജില്ലാ സെക്രട്ടറി വി.ആര്‍. ഗോപകുമാര്‍, ഡി.ബി.ഇ.എഫ് ട്രഷറര്‍ എം.വി. ധര്‍മ്മജന്‍, എന്‍. മിനി, ബി.എന്‍. പ്രജീഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.