സഹകരണ മേഖലയിൽ പെൻഷൻ പ്രായം 60 ആക്കാനും പങ്കാളിത്ത പെൻഷൻ നടപ്പാക്കാനും ശുപാർശ.

adminmoonam

സഹകരണമേഖലയിൽ പെൻഷൻ പ്രായം 60 ആക്കാനും 2020 ഏപ്രിൽ ഒന്നുമുതലുള്ള നിയമനത്തിന്, സർക്കാർ മേഖലയിൽ നടപ്പാക്കിയ രീതിയിൽ കേരള ബാങ്കിലും സഹകരണ സ്ഥാപനങ്ങളിലും പങ്കാളിത്ത പെൻഷൻ കൊണ്ടുവരാനും സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സർക്കാരിനോട് ശുപാർശ ചെയ്തു.സഹകരണ പെൻഷൻ പദ്ധതി സമഗ്ര പരിഷ്കരണത്തിന് വിധേയമാക്കണം എന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്.

പങ്കാളിത്ത പെൻഷൻ ബാധകമല്ലാത്ത നിലവിലുള്ള ജീവനക്കാർ ക്ഷാമബത്തയും അടിസ്ഥാന ശമ്പളവും ചേർത്തുള്ള തുകയുടെ 3% പെൻഷൻഫണ്ട് ആയി അടക്കണം.ധനുഷിനൊപ്പം ഡിഎ നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നുണ്ട്.
ഈ വർഷം ഏപ്രിൽ ഒന്നു മുതൽ സർവീസിൽ പ്രവേശിക്കുന്നവർ അവരുടെ ശമ്പളത്തിന്റെ 10 ശതമാനം പെൻഷൻ വിഹിതമായി നൽകണമെന്നാണ് ശുപാർശ. ഇപ്പോൾ സഹകരണ സ്ഥാപനങ്ങൾ ആണ് ജീവനക്കാരുടെ പെൻഷൻ വിഹിതം അടക്കുന്നത്. നിലവിലുള്ള ശമ്പളത്തിന്റെ 12 ശതമാനം മാനേജ്മെന്റ് വിഹിതം എന്നത് 15 ശതമാനം ആക്കണമെന്നും ശുപാർശ ചെയ്യുന്നു. അടയ്ക്കാതെ വന്നാൽ 15 ശതമാനം പലിശ ഈടാക്കണമെന്നാണ് മറ്റൊരു ശുപാർശ. റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർമാരായ കെ.എം.സുധാകരനും പി. കെ. പുരുഷോത്തമനാണ് സമിതി അംഗങ്ങൾ.

Leave a Reply

Your email address will not be published.

Latest News