സഹകരണ മേഖലയിൽ ആദായ നികുതി വകുപ്പ് കർശന നിലപാടിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ.

adminmoonam

സഹകരണ മേഖലയിൽ ആദായനികുതി വകുപ്പ് കർശന നിലപാടിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ്നുശേഷം രാജ്യം കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പരമാവധി മേഖലകളിൽ നിന്നും കിട്ടാവുന്ന നികുതി പിരിച്ചെടുക്കുക എന്നത് ഭരണകൂടത്തിന്റെ പോളിസി ആയി മാറുമെന്നും അത്തരം സാഹചര്യത്തിൽ സഹകരണ മേഖലയിൽ, ആദായനികുതിവകുപ്പ് കൂടുതൽ പിടിമുറുക്കുമെന്നും സാമ്പത്തിക – സഹകരണ വിദഗ്ധർ വിലയിരുത്തുന്നു.

കേന്ദ്രസർക്കാരിൽ പണം കുറയുമ്പോൾ ആദായനികുതിവകുപ്പ് പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളിൽ കൂടുതൽ ഇടപെടൽ നടത്തുമെന്ന് സഹകരണ സാമ്പത്തിക വിദഗ്ധനായ ഡോക്ടർ എം. രാമനുണ്ണി പറഞ്ഞു. ഈയൊരു സാഹചര്യം മുന്നിൽകണ്ട് നിലവിലുള്ള രീതികളിൽ മാറ്റം കൊണ്ടുവരാൻ സഹകാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള നികുതി സ്രോതസ്സുകളിൽനിന്നും പരമാവധി പിരിച്ചെടുക്കാനും എളുപ്പത്തിൽ പിരിച്ചെടുക്കാൻ കഴിയുന്ന മേഖലയാണ് സഹകരണ മേഖലയെന്നും ആദായ നികുതി ഉദ്യോഗസ്ഥർക്ക് തോന്നലുണ്ട്.

സഹകരണമേഖലയ്ക്ക് നേരത്തെയുണ്ടായിരുന്ന പല ഇളവുകളും ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സഹകരണ മേഖല ബാങ്കിംഗ് നൊപ്പം മറ്റ് മേഖലകളിലേക്കും പ്രവർത്തനം മാറേണ്ടതുണ്ട്. പ്രത്യേകിച്ച് കാർഷിക മേഖലയിലേക്ക്. ആദായ നികുതിയുമായി ബന്ധപ്പെട്ട ഇളവുകൾ പുനസ്ഥാപിക്കാൻ സഹകാരികളുടെ സമ്മർദ്ദത്തിനൊപ്പം രാഷ്ട്രീയ ഇച്ഛാശക്തിയും ശക്തമായ ഇടപെടലും കേന്ദ്രസർക്കാരിൽ ചെലുത്തും വേണ്ടിവരും. ഇതിന് രാഷ്ട്രീയത്തിനതീതമായ ഒരു സഹകരണം അനിവാര്യമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!