സഹകരണ ഭവനു മുന്നില്‍ ധര്‍ണ നടത്തി

Deepthi Vipin lal

മിസലെനിയസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും തിരുവന്തപുരം സഹകരണ ഭവന് മുന്‍പില്‍ കൂട്ട ധര്‍ണ നടത്തി. കെ. ആന്‍സലന്‍ എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു.

മുന്‍ മന്ത്രിമാരായ സി. ദിവാകരന്‍, ഡോ. എ. നീലലോഹിത ദാസ്, കണ്‍വീനര്‍ കരുംകുളം വിജയകുമാര്‍, എം. എന്‍. നായര്‍, തിരുപുറം ഗോപന്‍, കബീര്‍ സലാല, ടി. എസ്. വിജയകുമാര്‍, വി. സുധാകരന്‍, കൂട്ടപ്പന രാജേഷ്, അഡ്വേ: എം.പി. സാജു, അഡ്വ: അജയകുമാര്‍, സി. ജയന്‍, ചെങ്കല്‍ രാജേന്ദ്രന്‍, വി. ആര്‍. രശ്മി, ലാല്‍ വീരണകാവ്, എസ്. ജയേന്ദ്രന്‍ നായര്‍, തച്ചന്‍കോട് വിജയന്‍, ഉഴമലക്കല്‍ ബാബു, ആനാട് ഗോപന്‍, എന്‍. ധര്‍മരാജ്, ടി. എസ് ഷിനോജി, കാലടി വിജയകുമാര്‍, എന്‍. വിശ്വനാഥന്‍, ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.

മിസലെനിയസ് സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പരിഷ്‌കരിക്കുക, ശ്രീരാം കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം ഉണ്ടാക്കുക, വനിത ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

Leave a Reply

Your email address will not be published.

Latest News