സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയർ ഏകീകരിക്കുന്നു:രജിസ്ട്രാർ ചെയർമാനായി സാങ്കേതിക സമിതി.

adminmoonam

സഹകരണ സംഘം രജിസ്ട്രാർ ചെയർമാനായി സാങ്കേതിക സമിതി രൂപീകരിച്ചു കൊണ്ട് പ്രാഥമിക സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയർ ഏകീകരിക്കാൻ തീരുമാനമായി. ഇതിനായി രൂപീകരിച്ച പ്രത്യേക സാങ്കേതിക വിഭാഗം കമ്മിറ്റിയിൽ കേരള ബാങ്ക്, പി.എ.സി.എസ്, എൻ.ഐ.സി, ഐടി മിഷൻ, എന്നിവിടങ്ങളിലെ പ്രതിനിധികൾ ആർ സി എസ് ഓഫീസിലെ അഡീഷണൽ രജിസ്ട്രാർ, ഐടി നോഡൽ ഓഫീസർ എന്നിവർ അംഗങ്ങളാണ്. മൊത്തം ഏഴ് അംഗങ്ങളാണ് കമ്മറ്റിയിൽ ഉള്ളത്. ദീർഘനാളായി സഹകരണബാങ്കുകളുടെ സോഫ്റ്റ്‌വെയർ ഏകീകരിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടെൻഡർ പരിശോധിക്കുന്നതിനും സോഫ്റ്റ്‌വെയർ പ്രൊപ്പോസൽ മാറ്റം വരുത്തുന്നതിനുള്ള അധികാരം ഈ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.