സഹകരണ പരീക്ഷാ ബോർഡ്- അപേക്ഷാതീയതി 31 വരെ നീട്ടി
കേരള സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ 25.4.2019 ലെ വിജ്ഞാപനപ്രകാരം വിവിധ സംഘം /ബാങ്കുകളിലെ സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്ന സമയപരിധി ഈ മാസം 31 ന് വൈകിട്ട് 5 മണി വരെ നീട്ടിയതായി സഹകരണ സർവീസ് പരീക്ഷ ബോർഡ് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2468690 എന്ന നമ്പറിലോ www.csebkerala.org. എന്ന സൈറ്റിലും ലഭിക്കുന്നതായിരിക്കും.