സഹകരണ നിയമനം ബോർഡ് വഴി; അല്ലാത്തവരെ ഒഴിവാക്കണം

[email protected]

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ 3206 ഒഴിവുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യാതെ ബാക്കിയുണ്ടെന്ന് നിയമസഭയില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തി. സഹകരണ പരീക്ഷാബോര്‍ഡ് വഴി നിയമിക്കേണ്ട ഒഴിവുകളാണിത്. 4255 ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍1049 ഒഴിവുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രാഥമിക സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, ഹൗസിങ് സഹകരണ സംഘങ്ങള്‍ എന്നീ സ്ഥാപനങ്ങളിലെ നിയമനമാണ് പരീക്ഷാ ബോര്‍ഡ് വഴി നടത്തുന്നത്. ഇവിടെ ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള തസ്തികകളില്‍ എഴുത്തുപരീക്ഷ നടത്താനുള്ള ചുമതലാണ് പരീക്ഷാബോര്‍ഡിനുള്ളത്. ഒഴിവുവരുന്ന മുറയ്ക്ക് ഓരോ സ്ഥാപനങ്ങളും ബോര്‍ഡിനെ അറിയിക്കണം. എല്ലാ സംഘങ്ങളിലേക്കും ഒന്നിച്ചാണ് പരീക്ഷ നടത്തുക.

റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്കുള്ള പരീക്ഷ നടന്നുവരികയാണ്. 663 ജൂനിയര്‍, സീനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍, 57സെക്രട്ടറി, 4 ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമന നടപടികള്‍ പൂര്‍ത്തിയാട്ടുണ്ട്. 265 ക്ലര്‍ക്ക്/ കാഷ്യര്‍, 35 സെക്രട്ടറി എന്നീ തസ്തികകളിലേക്ക് മെയ് ആദ്യവാരം കഴിഞ്ഞു. ഇതിന്റെ മൂല്യനിര്‍ണയം നടന്നുവരികയാണ്. ടൈപ്പിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലെ 39 ഒഴിവുകളിലേക്കുള്ള പരീക്ഷ ജൂണ്‍ 23, 24 തീയതികളിലായും നടക്കും. വായ്‌പേതര സംഘങ്ങളിലെ നിയമനങ്ങള്‍ ബോര്‍ഡിനെ ഏല്‍പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!