സഹകരണ തൊഴിൽ തർക്കം – ആർബിട്രേഷൻ കോടതികളുടെ പ്രസക്തി നഷ്ടപ്പെടുന്നു.

[email protected]

സഹകരണ ഡിപ്പാർട്ട്മെന്റ്ലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആർബിട്രേഷൻ കോടതികളുടെ പ്രസക്തി നഷ്ടപ്പെടുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ഉണ്ടായത്. കോടതികൾക്ക് ഇടപെടാൻ അധികാരമില്ലെന്ന2003 ലെ സഹകരണ നിയമ ഭേദഗതിയാണ് ഇതോടെ അസാധുവായത് . ജീവനക്കാർക്ക് തൊഴിൽ തർക്ക പരിഹാരത്തിനായി ലേബർ കോടതികളെയും തൊഴിൽ വകുപ്പ് അധികാരികളെയും സമീപിക്കാം. നേരത്തെ ഇത്തരം കാര്യങ്ങളിൽ സഹകരണ ആർബിട്രേഷൻ കോടതിക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ഹൈക്കോടതിയുടെ പുതിയ ഉത്തരവിലൂടെ ജീവനക്കാർക്ക് ആർബിട്രേഷൻ കോടതിയെയും മറ്റ് കോടതികളെയും സമീപിക്കാമെന്ന് ആയി. ഇതോടെ ആർബിട്രേഷൻ കോടതിയുടെ പ്രസക്തി നഷ്ടമാവുകയാണ്. രാഷ്ട്രീയ നിയമനത്തിലൂടെ വരുന്ന ആർബിട്രേറ്റർമാർ യഥാർത്ഥ നീതി നടപ്പാക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇത് പലപ്പോഴും തർക്കങ്ങൾക്കും കൂടുതൽ നിയമനടപടികളിലേക്കും വഴിവയ്ക്കാറുണ്ട്.

സുപ്രീംകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവാണ് ഇതിലേക്ക് വഴിതുറന്നത്. ഇതുവരെ സഹകരണ ജീവനക്കാർക്ക് ആർബിട്രേഷൻ കോടതിയെ മാത്രമേ സമീപിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ. ആർബിട്രേറ്റർ മാരുടെ ഉത്തരവുകൾ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും സഹകരണ നിയമത്തിന്റെ ചുവടുപിടിച്ച് അതെല്ലാം തള്ളി പോവുകയായിരുന്നു. തൊഴിൽ വകുപ്പ് അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ സഹകരണസ്ഥാപനങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകണമെന്ന തൊഴിൽ വകുപ്പിന്റെ നിർദ്ദേശം തള്ളണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ഒരു സഹകരണ സംഘത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയുടെ വിധിക്ക് പ്രസക്തിയേറിയത് . കോടതിയേയും സഹകരണ ആർബിട്രേറ്റർമാരെയും സമീപിക്കാൻ ജീവനക്കാരന് അവകാശമുണ്ട് എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതോടെ 2003ലെ സഹകരണ നിയമഭേദഗതി അസാധുവായി. സിവിൽ കോടതികൾക്ക് സഹകരണ തർക്കങ്ങളിൽ ഇടപെടാൻ അധികാരമില്ല എന്നായിരുന്നു നിയമഭേദഗതി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!