സഹകരണ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ആരോഗ്യപദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി

Deepthi Vipin lal

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അനുയോജ്യമായ ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിയുടെ രൂപരേഖ പ്രത്യേകമായി പുറപ്പെടുവിക്കും.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും നിലവില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതികളൊന്നും തന്നെ നിലവിലില്ലാത്ത സാഹചര്യത്തില്‍ സഹകരണ മേഖലയിലെ ജീവനക്കാരെക്കൂടി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം സഹകരണ സംഘം രജിസ്ട്രാര്‍ മുന്നോട്ടുവച്ചിരുന്നു. തുടര്‍ന്ന് ഈ പദ്ധതി സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മ പരിപാടിയില്‍പ്പെടുത്തി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സഹകരണ ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പരിശോധനയിലാണ്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published.