സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍: സോഫ്റ്റ്‌വെയര്‍ തയാറാവുന്നു

Deepthi Vipin lal

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ അംഗങ്ങളായ സംഘങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് വിഹിതം ഓണ്‍ലൈനായി അടയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ മൊഡ്യൂള്‍ പെന്‍ഷന്‍ ബോര്‍ഡ് തയാറാക്കിവരികയാണെന്നു സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അറിയിച്ചു. ഏപ്രിലില്‍ മൊഡ്യൂള്‍ പ്രാബല്യത്തില്‍ വരും. മൊഡ്യൂള്‍ നിലവില്‍ വരുന്നതോടെ ഈ സോഫ്റ്റ്‌വെയര്‍ വഴി മാത്രമേ പെന്‍ഷന്‍ ഫണ്ട് സ്വീകരിക്കുകയുള്ളു.

സോഫ്റ്റ്‌വെയര്‍ വരുന്നതോടെ എല്ലാ സംഘങ്ങളും ലോഗ് ഇന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഇതിനായി സംഘത്തില്‍ നിലവിലുള്ളതും വിരമിച്ചതുമായ മുഴുവന്‍ ജീവനക്കാരുടെയും വിശദാംശങ്ങള്‍ തയാറാക്കി വെക്കേണ്ടതുണ്ട്. ( ആവശ്യമായി വരുന്ന വിവരങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു ). രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷം ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ഡി.എ. യും സംഘം ബന്ധപ്പെട്ട ഫീല്‍ഡില്‍ എന്റര്‍ ചെയ്യുന്നതോടെ സംഘം അടയ്‌ക്കേണ്ട ഫണ്ട് രേഖപ്പെടുത്തിയ ചലാന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ചലാനുപയോഗിച്ച് ജില്ലാ ബാങ്കുകളില്‍ ഫണ്ട് അടച്ചശേഷം വീണ്ടും അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ അപ്‌ലോഡ് ചെയ്ത ചലാന്‍ പെന്‍ഷന്‍ ബോര്‍ഡിലേക്കു അയയ്‌ക്കേണ്ട.

ഇതോടൊപ്പം പെന്‍ഷന്‍കാര്‍ക്കു ഓണ്‍ലൈന്‍ മസ്റ്ററിങ്ങും നിലവില്‍ വരും. ഇതിനുശേഷം, നിലവിലുള്ള രീതിയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ല. ആറു മാസം കൂടുമ്പോള്‍ ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. നടപടിക്രമങ്ങള്‍ വിശദമാക്കുന്ന വിഡിയോയും യൂസര്‍ മാനുവലും പെന്‍ഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.

Leave a Reply

Your email address will not be published.