സഹകരണ ജീവനക്കാരുടെ ഡി.എ കുടിശ്ശിക അനുവദിക്കണം: കെ.സി.ഇ.എഫ്
സംസ്ഥാന സഹകരണ ജീവനക്കാരുടെ തടഞ്ഞുവെച്ച ക്ഷാമബത്ത അനുവദിക്കണമെന്ന് പുളിക്കല്‍ രാജീവ് ഭവനില്‍ ചേര്‍ന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ് ) മലപ്പുറം കൊണ്ടോട്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ സഹകാരിയും കെ.പി.സി.സി മെമ്പറുമായ പി.പി. മൂസ്സ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് എം. രാംദാസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് സത്യന് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗം വി. അനില്‍കുമാര്‍ ചേലേമ്പ്ര, താലൂക്ക് കമ്മിറ്റി അംഗങ്ങളായ അസൈനാര്‍ ആല്പറമ്പ്, രമാദേവി എന്നിവര്‍ക്ക് യാത്രയയപ്പു നല്കി. പുളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി. അബ്ദുറഹ്മാന് ഉപഹാരം നല്നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കെ.സി.ഇ.എഫ് അംഗങ്ങളുടെ മക്കള്‍ക്ക് ജില്ലാ സെക്രട്ടറി പി. മുഹമ്മദ് കോയ ഉപഹാരം നല്കി. ജില്ലാ പഞ്ചായത്തംഗം സുഭദ്ര ശിവദാസന്‍, കെ സി എഫ് സംസ്ഥാനകമ്മിറ്റി അംഗം വി. അനില്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗം പി.സി. ജയകുമാര്‍, ജില്ലാകമ്മിറ്റി ഓഡിറ്റര്‍ സമദ്, ടി.പി. അബ്ദുറഹ്മാന്, ബാബു വള്ളിക്കുന്ന്, അസൈനാര്‍ ആല് പറമ്പ്, രമാദേവി തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ടി. രവികുമാര്‍ സ്വാഗതവും ജില്ലാകമ്മിറ്റി അംഗം കെ.വി. ഹമീദ് നന്ദിയും പറഞ്ഞു.