സഹകരണ ക്ഷേമബോര്‍ഡില്‍ കുടിശ്ശികയില്ലാതെ അംഗത്വമെടുക്കാനുള്ള കാലാവധി നീട്ടി

moonamvazhi

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ പുതുതായി അംഗത്വമെടുക്കുന്നവര്‍ക്കു കുടിശ്ശികയില്ലാതെ അംഗത്വം നേടുന്നതിനുള്ള പദ്ധതിയുടെ കാലാവധി 2023 ജൂണ്‍ രണ്ടു മുതല്‍ ആറു മാസത്തേക്കുകൂടി സര്‍ക്കാര്‍ നീട്ടി.

കൂടുതല്‍ ജീവനക്കാരെ ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനു കുടിശ്ശിക ഒഴിവാക്കിക്കൊണ്ടുള്ള അംഗത്വപദ്ധതിയുടെ സമയപരിധി ആറു മാസത്തേക്കുകൂടി നീട്ടണമെന്നു ബോര്‍ഡ് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണസംഘം രജിസ്ട്രാര്‍ 2023 ജൂലായ് 15 നു നല്‍കിയ കത്തിലെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണു കാലാവധി നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News