സഹകരണ എക്സ്പോ വേദിയിൽ എൻ.എം.ഡി.സി. പുതിയ എട്ട് ഉൽപ്പന്നങ്ങൾ പുറത്തിറക്കി

Deepthi Vipin lal

എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ വേദിയിൽ പുതിയ എട്ട് ഉത്പന്നങ്ങൾ പുറത്തിറക്കി എൻഎംഡിസി. നവര അരി, ചാമ അരി, ബാംബൂ അരി, വാക്കം ഫ്രൈഡ് ജാക്ക്ഫ്രൂട്ട് ചിപ്സ്, മസാല കോഫി, ബ്ലെൻഡഡ് കോഫി, ഫിൽറ്റർ കോഫി, കാന്താരി മുളക് എന്നീ ഉത്പന്നങ്ങളാണ് വ്യവസായ മന്ത്രി പി. രാജീവ്‌ യുഎൽ സി സി ചെയർമാൻ രമേശൻ പാലേരി , സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർക്ക് നൽകി പുറത്തിറക്കിയത്. വേദിയിൽ എൻഎംഡിസി ചെയർമാൻ പി സൈനുദീൻ, വൈസ് ചെയർമാൻ വി.പി കുഞ്ഞികൃഷ്ണൻ, ജനറൽ മാനേജർ എം.കെ വിപിന എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.