സഹകരണ എക്സ്പോയിൽ സപ്തയുടെ ഫുഡ് കോർട്ടും
ഏപ്രിൽ 22 മുതൽ 30 വരെ കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്ന സഹകരണ എക്‌സ്‌പോയിൽ. സപ്ത റിസോർട്ട് & സ്പായുടെ വിശാലമായ ഫുഡ് കോർട്ടും ഉണ്ടാകും. 1300 സ്ക്വയർ ഫീറ്റിൽ മുഴുവൻ ശീതീകരിച്ച സ്റ്റാളിൽ സ്വാദിഷ്ടമായ വിവിധ വിഭവങ്ങളുമായിട്ടാണ് സപ്ത സ്റ്റാൾ ഒരുക്കുക.
ഫ്രൈഡ് റൈസ്, ബോയിൽഡ് റൈസ്, നൂഡിൽസ്, ഫിഷ് കറി, ചിക്കൻ കറി, ചിക്കൻ ഫ്രൈ, വെജിറ്റബിൾ കറി, ചപ്പാത്തി, സോഫ്റ്റ് ഡ്രിങ്ക്സ്/ മിൽക്ക് ഷേക്ക്, ഐസ്ക്രീം, ടീ/കോഫി, പപ്സ്/പാസ്ട്രി തുടങ്ങിയവയാണ് ഫുഡ് കോർട്ടിലെ പ്രധാന വിഭവങ്ങൾ.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിച്ച സഹകരണ മേഖലയില്‍ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് സപ്ത റിസോര്‍ട്ട്. വലിയ നാല് സ്യൂട്ട് റൂമുകളടക്കം 63 മുറികളാണ് സപ്തയില്‍ സജ്ജീകരിച്ചിട്ടുളളത്. ഹോട്ടലിലെ അതിഥികള്‍ക്കും പുറത്തു നിന്നെത്തുന്ന വര്‍ക്കും ഏറ്റവും ഇഷ്ട ഭക്ഷണം മികച്ച രീതിയില്‍ നല്‍കാന്‍ രണ്ട് റസ്റ്റോറന്റും ഒരുക്കിയിട്ടുണ്ട്.