സഹകരണ എംപ്ലോയീസ് വെൽഫയർ ബോർഡ് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

adminmoonam

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള 2019 -20 വർഷത്തെ വിദ്യാഭ്യാസ – കലാകായിക ക്യാഷ് അവാർഡുകളുടെ സംസ്ഥാന തല വിതരണോദ്ഘാടനം ജവഹർ സഹകരണ ഭവനിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.പൊതു വിദ്യാഭ്യാസ രംഗത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രോൽസാഹനത്തിന് സഹകരണ മേഖലയുടെ പിന്തുണയാണ് ഇത്തരം ക്യാഷ് അവാർഡുകളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സർക്കിൾ സഹകരണ യൂനിയനുകളിൽ ഇതെ സമയം തന്നെ ക്യാഷ് അവാർഡ് വിതരണ ചടങ്ങ് നടന്നു. സംസ്ഥാനത്ത് 1500 ൽ പരം പ്രതിഭകൾക്ക് ഒരു കോടി അമ്പത്തിരണ്ട് ലക്ഷത്തി എൺപതിനായിരം രുപയാണ് ബോർഡ് വിതരണം ചെയ്തത്.

തിരുവനന്തപുരം സർക്കിൾ സഹകരണ യൂനിയനു കീഴിൽ വരുന്ന വിദ്യാർത്ഥികളാണ് സംസ്ഥാനതല ചടങ്ങിൽ സംബന്ധിച്ചത്. സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സഹകരണ മന്ത്രിയും സഹകരണ സംഘം രജിസ്ട്രാർ നരസിംഹുഗാരി ടി.എൽ.റെഡ്ഡിയും ചേർന്ന് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം സർക്കിൾ യൂനിയൻ ചെയർമാൻ പുത്തൻകട വിജയൻ, ജീവനക്കാരുടെ വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറിമാരായ വി.എ. രമേഷ് (കെ.സി.ഇ.യു). അശോകൻ കുറുങ്ങപ്പള്ളി (കെ.സി.ഇ.എഫ്) ,വി എം.അനിൽ (കെ.സി.ഇ.സി), വെൽഫയർ ബോർഡ് ഭരണസമിതിയംഗം കെ.ജെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.

വെൽഫയർ ബോർഡ് വൈസ് ചെയർമാൻ കെ.രാജഗോപാൽ സ്വാഗതവും അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി വി.മുഹമ്മദ് നൗഷാദ് നന്ദിയും പറഞ്ഞു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സർക്കിൾ സഹകരണ യൂനിയനുകൾക്ക് കീഴിൽ ചടങ്ങുകൾ സംഘടിപ്പിച്ചു. സഹകരണ മന്ത്രിയുടെയും സഹകരണ സംഘം രജിസ്ട്രാറുടെയും ഫെയ്സ് ബുക്ക് പേജിലും യൂട്യൂബിലും ലൈവ് ആയി ദർശിക്കാനുള്ള അവസരമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.