സഹകരണവകുപ്പ് നൂറുവര്‍ഷം പൂര്‍ത്തിയാക്കിയ സംഘങ്ങളുടെ ചരിത്രം തയാറാക്കുന്നു

moonamvazhi

കേരളസര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ മൂന്നാംഘട്ടത്തില്‍ നൂറു വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ സഹകരണസംഘങ്ങളുടെ ചരിത്രം തയാറാക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചു. സഹകരണസംഘങ്ങളിലെ വിജയമാതൃകകളെക്കുറിച്ച് പത്തു മിനിറ്റുള്ള ഡോക്യുമെന്ററിമേളയും സംഘടിപ്പിക്കും. കര്‍മപരിപാടിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു സഹകരണവകുപ്പ് സമര്‍പ്പിക്കുന്ന പദ്ധതിയില്‍ ഇവ രണ്ടും ഉള്‍പ്പെടുത്തും.

നൂറുദിന കര്‍മപരിപാടിയുടെ മൂന്നാംഘട്ടം ഫെബ്രുവരി പത്തിനാണു തുടങ്ങുന്നത്. മെയ് ഇരുപതിനവസാനിക്കും. ഇതിനിടയില്‍ സഹകരണവകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന രണ്ടു പദ്ധതികളാണു നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ സംഘങ്ങളെക്കുറിച്ചുള്ള ചരിത്രപുസ്തകവും വിജയമാതൃകകളുടെ ഡോക്യുമെന്ററി ഫെസ്റ്റും. ജനുവരി ഒമ്പതിനു സഹകരണസംഘം രജിസ്ട്രാറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നൂറു വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ സംഘങ്ങളെയും സംഘങ്ങള്‍ നടപ്പാക്കി വിജയിച്ച മാതൃകാപദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടനെ അറിയിക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.