സഹകരണജീവനക്കാരുടെ വിരമിക്കല്‍പ്രായം 58 ആയി നിലനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്

moonamvazhi

 

സഹകരണമേഖലയിലെ ജീവനക്കാരുടെ വിരമിക്കല്‍പ്രായം അമ്പത്തെട്ടായി നിലനിര്‍ത്തിക്കൊണ്ട് കേരളസര്‍ക്കാര്‍ ഉത്തരവിട്ടു. മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ( കെ. 665 ) ബ്രാഞ്ച് മാനേജര്‍ സാബു കെ.ബി. നല്‍കിയ റിട്ട് ഹര്‍ജിയില്‍ ( WPC No. 34681 / 2022 ) 2022 നവംബര്‍ ഒന്നിനു കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണു സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

സഹകരണജീവനക്കാരുടെ വിരമിക്കല്‍പ്രായം അമ്പത്തെട്ടില്‍ നിന്നു അറുപതാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇതൊരു നയപരമായ കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നാണു കോടതി ഉത്തരവിട്ടത്. കോടതിവിധിയുടെ പകര്‍പ്പു കിട്ടി എത്രയും വേഗത്തില്‍, മൂന്നു മാസത്തില്‍ക്കൂടുതല്‍ വൈകാതെ, തീരുമാനമെടുക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. റിട്ടയര്‍മെന്റ് പ്രായപരിധി വര്‍ധിപ്പിക്കുന്നതു നയപരമായ തീരുമാനമായതിനാല്‍ സഹകരണജീവനക്കാരുടെ വിരമിക്കല്‍പ്രായം 58 വയസ്സായി നിലനിര്‍ത്താനാണു സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.