സസ്‌പെന്‍ഷനില്‍ സഹകരണ ഇന്‍സ്‌പെക്ടര്‍മാരും ഓഡിറ്റര്‍മാരും പ്രതിഷേധിച്ചു
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തികത്ത ട്ടിപ്പിന്റെ പേരില്‍ 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കേരള സ്റ്റേറ്റ് സഹകരണ ഇന്‍സ്‌പെക്ടര്‍സ് ആന്റ് ഓഡിറ്റര്‍സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും വകുപ്പുദ്യോഗസ്ഥരെ ബലിയാടാക്കുകയും ചെയ്യുന്നതാണ് ഈ നടപടി എന്ന് സംഘടന കുറ്റപ്പെടുത്തി. സംഘടനാ പ്രവര്‍ത്തകര്‍ ജില്ലയില്‍ ഇന്ന് (വ്യാഴാഴ്ച)കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് കയറി പ്രതിഷേധം അറിയിച്ചു. സംസ്ഥാനവ്യാപകമായി ഓഫീസുകളില്‍ കരിദിനം ആചരിച്ചു.