സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള തീയ്യതി ഫെബ്രുവരി 14 വരെ നീട്ടി

moonamvazhi

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച പത്രിക സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സമയപരിധി സര്‍ക്കാന്‍ നീട്ടി. 2024 ഫെബ്രുവരി 5 മുതല്‍ 14 വരെ പത്ത് ദിവസത്തേക്കാണ് സമയം നിട്ടിയത്.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജനുവരി 15 നകം സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പത്രിക സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരും (ഓഫീസ് അറ്റന്‍ഡ് ഉള്‍പ്പെടെ) ഓരോ വര്‍ഷവും ജനുവരി 15ആം തീയതിക്കകം മുന്‍വര്‍ഷ അവസാനത്തില്‍ അവരുടെ കൈവശത്തിലോ അവര്‍ക്ക് മറ്റ് ഏതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര-ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച് പത്രിക സമര്‍പ്പിക്കണം. ഇത് ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.

ജനുവരി 15 നകം സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാതെ പോയ ജീവനക്കാര്‍ക്കു വേണ്ടിയാണ് സമയപരിധി നീട്ടിയത്.

Leave a Reply

Your email address will not be published.