സംസ്ഥാന സഹകരണ ബാങ്കിന്റെ ആസ്തികൾ സർക്കാരിന് വേണ്ടപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറിയതിൽ അന്വേഷണം നടത്തണമെന്ന് ഉമ്മൻചാണ്ടി.

adminmoonam

സംസ്ഥാന സഹകരണ ബാങ്കിലെ വിലപ്പെട്ട ആസ്തികൾ സർക്കാരിന് താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് കൈമാറിയതിൽ റിസർബാങ്ക് അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഇതിൽ അടിയന്തര അന്വേഷണം നടത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. സഹകരണ മേഖലയെ തകർത്തുകൊണ്ട് ഉള്ള കേരള ബാങ്ക് രൂപീകരണത്തെയാണ് യുഡിഎഫ് എതിർക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സഹകാരി മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

Leave a Reply

Your email address will not be published.