സംസ്ഥാന സഹകരണബാങ്ക് തെരഞ്ഞെടുപ്പ് നാളെ: ഒരുക്കങ്ങൾ പൂർത്തിയായതായി ഇലക്ട്രൽ ഓഫീസർ.
കേരള ബാങ്ക് തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 10 മുതലാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. പഴയ ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ്കളോട് ചേർന്നാണ് തിരഞ്ഞെടുപ്പ്നുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അപൂർവം ചില ജില്ലകളിൽനിന്ന് ചിലർ ഇതിനകംതന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയാണ് പൊതുപണിമുടക്ക്. പൊതുപണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഇടതു-വലത് യൂണിയനുകളിൽപെട്ട ബാങ്ക് ഉദ്യോഗസ്ഥർ നാളെ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവും പല സംഘടനകളും ഉന്നയിച്ചിരുന്നു. പൊതുപണിമുടക്ക് ദിവസത്തിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി പറഞ്ഞു. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന യുഡിഎഫിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം എന്ന് ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ താഴെ..