സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്കു ഈ മാസം 31 വരെയുള്ള ശനിയാഴ്ചകളിലെ അവധിയിൽ മാറ്റമില്ലെന്ന് സഹകരണ വകുപ്പ്.

adminmoonam

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്കു ഈ മാസം 31 വരെയുള്ള ശനിയാഴ്ചകളിലെ അവധിയിൽ മാറ്റമില്ലെന്ന് സഹകരണ വകുപ്പ്. 22/7/2020 ലെ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ പ്രകാരം ഈ മാസം 31 വരെയുള്ള ശനിയാഴ്ചകൾ അവധിയായിരിക്കുമെന്ന് അഡീഷണൽ രജിസ്ട്രാർ സജാദ് വിശദീകരിച്ചു.

ഇന്നലെ സഹകരണ ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ കൺണ്ടയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ സൗകര്യത്തിനായി ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കണമെന്ന നിർദ്ദേശം സഹകരണ മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് വാർത്തകളും വന്നിരുന്നു.

നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ശനിയാഴ്ച ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനവും 29 ശനിയാഴ്ച മുഹറവും ആണ്.

Leave a Reply

Your email address will not be published.