സംസാരിക്കുന്ന കലണ്ടറുമായി കേരള ബാങ്ക്

moonamvazhi

 

Rythm of life (ജീവിതത്തിന്റെ താളം) എന്ന ആശയത്തില്‍ രൂപകല്‍പ്പന ചെയ്ത കേരള ബാങ്കിന്റെ 2023 ലെ കലണ്ടര്‍ എറണാകുളത്തുവെച്ച് ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍ പ്രകാശനം ചെയ്തു. സംസാരിക്കുന്ന ഒരു കലണ്ടര്‍ എന്ന സവിശേഷത കൂടി 2023 ലെ കേരള ബാങ്ക് കലണ്ടറിനുണ്ട്. കേരള ചരിത്രത്തിലാദ്യമായാണ് സംസാരിക്കുന്ന ഒരു കലണ്ടര്‍ പുറത്തിറങ്ങുന്നത്. കലണ്ടറിന്റെ മുകളില്‍ ഇടതു ഭാഗത്തുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ഓരോ മാസത്തെക്കുറിച്ചുമുള്ള സന്ദേശം നമുക്ക് കേള്‍ക്കാം.

ഒരോ താളിലും വലതു ഭാഗത്തുള്ള ക്യൂ ആര്‍ കോഡ് ബാങ്കിന്റെ വ്യത്യസ്ത വായ്പാ പദ്ധതികളെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. ഹെഡ് ഓഫീസ് സെക്ഷനുകള്‍, 7 റീജിയണല്‍ ഓഫീസുകള്‍, കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസ്, ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംങ് സെന്ററുകള്‍ എന്നീ ഓഫീസുകളുമായി ബന്ധപ്പെടേണ്ട വിവരങ്ങളും ആദ്യ പേജില്‍ ലഭ്യമാണ്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ബാങ്കിന്റെ 769 ശാഖകളുടെ ഫോണ്‍ നമ്പര്‍, ഐ.എഫ്.എസ്.സി കോഡുകള്‍, ഇ മെയില്‍ ഐഡി എന്നിവയും, വായ്പാ പദ്ധതികളുടെ പുതിയ വിവരങ്ങളുമെല്ലാം മൊബൈല്‍ സ്‌ക്രീനിലൂടെ അറിയാം.

ഇംഗ്ലീഷ്, മലയാള, ഹിജറ, തമിഴ്, ശക വര്‍ഷ തിയ്യതികളും, പൊതു അവധികള്‍, ബാങ്ക് അവധികള്‍, വിശേഷ ദിവസങ്ങള്‍, ഉദയാസ്തമയ സമയം, നക്ഷത്രം, രാഹുകാലം ഗുളിക കാലം, നമസ്‌കാര സമയം എന്നീ വിവരങ്ങളെല്ലാമുമുണ്ട്. ഇടപാടുകാര്‍ക്കും പൊതു ജനങ്ങള്‍ക്കും സഹകാരികള്‍ക്കും
ബാങ്ക് ജീവനക്കാര്‍ക്കും പ്രയോജനപ്പെടുന്ന ഒരു സമ്പൂര്‍ണ്ണ കലണ്ടറാണിത്.

 

Leave a Reply

Your email address will not be published.