സംഘങ്ങളിലെ വനിതാ സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ വനിതാ സെക്രട്ടറിമാര്‍ക്കും സൂപ്പര്‍വൈസറി തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ജീവനക്കാര്‍ക്കും അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ( എ.സി.എസ്.ടി.ഐ ) ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെ പരിശീലന പരിപാടി നടത്തുന്നു.

സഹകരണ സംഘങ്ങളുടെ വിഭവങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തി എങ്ങനെ സ്ഥാപനങ്ങള്‍ക്കു സ്ഥായീഭാവം കൊണ്ടുവരാമെന്ന വിഷയത്തിലാണു പരിശീലനം. വനിതകള്‍ക്ക് എങ്ങനെ നല്ല ഉദ്യോഗസ്ഥരാകാം, സഹകരണ സ്ഥാപനങ്ങളെ എങ്ങനെ ഫലപ്രദമായി നടത്താം എന്നീ കാര്യങ്ങളിലാണു പരിശീലനത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഒരു സംഘത്തില്‍ നിന്നു വനിതാ സെക്രട്ടറിയടക്കം രണ്ടു പേര്‍ക്കു പങ്കെടുക്കാം. തിരുവനന്തപുരത്തെ എ.സി.എസ്.ടി.ഐ. കാമ്പസിലാണു പരിശീലനം.

താല്‍പ്പര്യമുള്ളവര്‍ എ.സി.എസ്.ടി.ഐ.യുടെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു ഡയരക്ടര്‍ ഡോ. എം. രാമനുണ്ണി അറിയിച്ചു. 5900രൂപയാണു പരിശീലന ഫീസ്. ഇത് എ.സി.എസ്.ടി.ഐ. യുടെ പേരിലുള്ള എസ്.ബി.ഐ. അക്കൗണ്ടില്‍ അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായ സുനിതാ സഹദേവനെ ബന്ധപ്പെടുക: Email : [email protected] Pho: 8848034562.

 

Leave a Reply

Your email address will not be published.

Latest News