ശൂരനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് എ-ക്ലാസിഫിക്കേഷന് പ്രത്യേക ഇളവ്

[email protected]

ശൂരനാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് എ-ക്ലാസിഫിക്കേഷന്‍ നിലനിലര്‍ത്താന്‍ സര്‍ക്കാരിന്റെ പ്രത്യേക ഇളവ്. ശൂരനാട് സംഘത്തിന്റെ എ-ക്ലാസിഫിക്കേഷന്‍ ഉത്തരവിന്റെ കാലാവധി 2017 നവംബറില്‍ അവസാനിച്ചതാണ്. ഈ ഗ്രേഡ് ലഭിക്കുന്നതിന് ഓഡിറ്റില്‍ എ അല്ലെങ്കില്‍ ബി ക്ലാസിഫിക്കേഷന്‍ ലഭിക്കണം. എന്നാല്‍, ശൂരനാട് ലേബര്‍ കോണ്‍ട്രാക്ട് സംഘത്തിന് 2014-15, 2015-16 വര്‍ഷങ്ങളില്‍ സി ക്ലാസിഫിക്കേഷനാണ് ലഭിച്ചത്. ഇതോടെയാണ് സര്‍ക്കാരിന്റെ പ്രത്യേക ഇളവിന് അപേക്ഷിച്ചത്.

സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് ഇത് അനുവദിച്ച് നല്‍കാമെന്ന് കാണിച്ച് സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി,. ഇതനുസരിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.

Click here to view the Circular

Leave a Reply

Your email address will not be published.