ശരിയും ശാസ്ത്രീയവുമായ രീതിയില്‍ മിസലേനിയസ് സംഘങ്ങളെ ശക്തിപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും: സഹകരണ മന്ത്രി

moonamvazhi

ശരിയും ശാസ്ത്രീയവുമായ രീതിയില്‍ മിസലേനിയസ് സംഘങ്ങളെ ശക്തിപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. അസോസിയേഷന്‍ ഓഫ് കേരള മിസലേനിയസ് സൊസൈറ്റിയുടെ നാലാമത് വാര്‍ഷികം തിരുവനന്തപുത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘങ്ങളുടെ ഭരണ സമിതിയില്‍ ഉള്‍പെടെ ടെക്‌നിക്കല്‍ കാര്യങ്ങളില്‍ ഉള്‍പെടെ അറിവുള്ളവര്‍ ഉണ്ടാകണം. വീഴ്ചകള്‍ ഒഴിവാക്കുവാനും വളര്‍ച്ച ഉറപ്പ് വരുത്തുവാനും ഇത് സഹായിക്കും. മിസലേനിയസ് സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റ് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനറല്‍ സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ആനലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങല്‍ ആമുഖപ്രസംഗം നടത്തി. സഹകരണ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍.അപ്പുകുട്ടന്‍ നായര്‍, ഉണ്ണി ആറ്റിങ്ങല്‍, ബസത്ത് ലാല്‍, സി.ഭുവനേന്ദ്രന്‍ നായര്‍ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചിറയിന്‍കീഴ് താലൂക്ക് സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ ആര്‍.രാമു പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. യോഗത്തില്‍ മുന്‍ എം.എല്‍.എ ശരത് ചന്ദ്രപ്രസാദ്, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ നിസാമുദ്ദീന്‍, ചിറയിന്‍കീഴ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിബു, തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേഷ് കുമാര്‍, ടി.എസ്.വിജയകുമാര്‍ സംഘടനാ വൈസ് പ്രസിഡന്റ് ബേബി ഹരീന്ദ്രദാസ്, ട്രഷറര്‍ ആര്‍.മണി കണ്ഠന്‍ പിള്ള, എല്‍.ലത, രതീഷ് ആര്‍.നായര്‍ എന്നിവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.

Latest News