വ്യാപാരി വ്യവസായി ക്ഷേമസഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

കാഞ്ഞങ്ങാട് വ്യാപാരി വ്യവസായിക്ഷേമ സഹകരണസംഘം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണഠന്‍, അജാനുര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ എന്നിവര്‍ മുഖ്യാതിഥികളായി. ഓഹരി സര്‍ടിഫിക്കറ്റുകള്‍ ജോ.രജിസ്ട്രാര്‍ കെ. ലസിതയും നിക്ഷേപ സ്വീകരണം അസി.രജിസ്ട്രാര്‍ കെ.രാജഗോപാലനും ഉദ്ഘാടനം ചെയ്തു. ഡി.പി.സി അംഗം വി.വി. രമേശന്‍ അംഗങ്ങളുടെ ഉന്നത വിജയികളായ മക്കള്‍ക്ക് ഉപഹാരവിതരണം നടത്തി. വ്യപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി ആദ്യ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, എം.വി.ബാലകൃഷ്ണന്‍, എരിയാ സെക്രട്ടറി കെ.രാജ്‌മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ശോഭന, കെ.ബല്‍രാജ്, പി.അപ്പുക്കുട്ടന്‍, പി.കെ.നിഷാന്ത്, രാഘവന്‍ വെളുത്തോളി, ടി.വി.കരിയന്‍, വി.സുകുമാരന്‍, പി.ക.ഗോപാലന്‍, ദേവീ രവീന്ദ്രന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, കെ.വിശ്വനാഥന്‍, ഷാജി എടമുണ്ട, പ്രവീണ്‍ തോയമ്മല്‍, എം.ജ്യോതിഷ്, എം.കുഞ്ഞമ്പാടി, എം. പൊക്ലന്‍, സി.കെ.ബാബുരാജ്, ടി.സത്യന്‍ മുഹമ്മദ് മുറിയനാവി എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് എ.ശബരീശന്‍ സ്വാഗതവും കെ.വി. ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!