വേനലിനെ ചെറുക്കാം : പട്ടത്താനം സഹകരണ ബാങ്കില്‍ തണ്ണീര്‍ പന്തല്‍
കൊല്ലം പട്ടത്താനം സര്‍വീസ് സഹകരണ ബാങ്കിന്റെ അമ്മന്‍നടയിലുള്ള ഹെഡ് ഓഫീസ്, പ്രതിഭാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് എന്നിവിടങ്ങളിലെ റോഡ് അരികില്‍ അസഹ്യമായ വേനല്‍ ചൂടിനെ പ്രതിരോധിക്കുവാനായി സഹകരണ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു.
കൊല്ലം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിനു.ജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.ആര്‍. രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. കടുത്ത വേനലിനെ പ്രതിരോധിക്കുവാനായി ജില്ലകള്‍ തോറും യെല്ലോ അലെര്‍ട്ട് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സമയമാണിത്. സഹകരണ സ്ഥാപനങ്ങള്‍ ജനനന്മയെ കരുതി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങളെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതിനു കാരണമെന്ന് രജിസ്ട്രാര്‍ പറഞ്ഞു
കൗണ്‍സിലര്‍ പ്രേം ഉഷാര്‍, എസ്.ഷാനവാസ്, അനില്‍ കുമാര്‍, ഉമേഷ് ഉദയന്‍, കൃഷ്ണ കുമാര്‍, ഉമ, ഡെസ്റ്റിമോണ, ഷീമ, യൂണിറ്റ് ഇന്‍സ്പെക്ടര്‍ സിംലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജ, പങ്കജാക്ഷന്‍ പിള്ള, സെക്രട്ടറി ശോഭ, മാനേജര്‍ അജിത് ബേബി എന്നിവര്‍ സംസാരിച്ചു.