വേങ്ങര സഹകരണ ബാങ്ക് ഏകദിന കര്‍ഷക സെമിനാര്‍ നടത്തി

moonamvazhi

ആധുനിക കൃഷി രീതികള്‍ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം വേങ്ങര സര്‍വ്വീസ് സഹകരണ ബാങ്ക് നെല്‍കര്‍ഷകര്‍ക്കായി ഏകദിന കര്‍ഷക സെമിനാര്‍ നടത്തി. ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളില്‍ നിന്നായി നൂറോളം കര്‍ഷകര്‍ പങ്കെടുത്തു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എന്‍.ടി. അബ്ദു നാസര്‍ അധ്യക്ഷത വഹിച്ചു.

വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍, വൈസ് പ്രസിഡന്റ് ടി.കെ.പൂച്യാപ്പു, ബാങ്ക് ഡയറകര്‍മാരായ കോയിസ്സന്‍ മായിന്‍ കുട്ടി, പാക്കട സൈതു എ.വി ജിഷ,കെ. സുബൈദ,ടി.പി. സത്യന്‍, എം മുഹമ്മദ് ഷരീഫ്, കാപ്പന്‍ ശിഹാബുദ്ദീന്‍, സുബൈദ കാളങ്ങാടന്‍ കൃഷി ഓഫിസര്‍ പി.എം. വിഷ്ണു നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.ഹമീദ് സ്വാഗതവും ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. റിട്ട കൃഷി ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ സി. ജോയ് വര്‍ഗീസ് ക്ലാസിന് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!