വിയ്യൂർ സർവീസ് സഹകരണ ബാങ്ക് – പുതിയ ഭരണസമിതി ചുമതലയേറ്റു.
തൃശ്ശൂർ വിയ്യൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് നിലനിർത്തി. മുഴുവൻ സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. എ.കെ. രാധാകൃഷ്ണനാണ് പ്രസിഡന്റ്. കെ.ആർ. ചന്ദ്രനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
ടി.കെ. ഗോവിന്ദൻ കുട്ടി, എ.ജെ. ചാക്കുണ്ണി, ഒ.വി. പ്രകാശ്, മണി വാരണംകുടത്ത്, പി. പി.മോഹനൻ, ഇ.കെ. മോഹൻദാസ് എടത്തറ, കെ.പി.ബേബി, ഉമ ബാലകൃഷ്ണൻ, ചന്ദ്രിക മോഹനൻ, ജമീല കെ.എം, കെ.സി. രാജേന്ദ്രൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. ചുമതലയേറ്റ ശേഷം നടന്ന അനുമോദനയോഗം ഡി. സി.സി.വൈസ് പ്രസിഡന്റ് ഐ പി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ എം. ശിവൻ അധ്യക്ഷത വഹിച്ചു. ഡി. സി.സി. ജനറൽ സെക്രട്ടറി എം.എസ്. ശിവരാമകൃഷ്ണൻ, ഡി. സി.സി.സെക്രട്ടറി പി. ശിവശങ്കരൻ,ബാങ്ക് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, കോർപറേഷൻ കൗൺസിലർമാരായ പ്രസീജ ഗോപകുമാർ, കെ.വി. ബൈജു, ജോസ് മാറോക്കി, എം.എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ബാങ്ക് ഹെഡ്‍ ഓഫീസിനു മുന്നിൽ നിന്നും ആഹ്ലാദ പ്രകടനവും നടന്നു.