വിദ്യാര്‍ത്ഥി മിത്ര നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ഒളവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി ളവണ്ണ എ എല്‍ പി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിമിത്ര നിക്ഷേപ പദ്ധതി ആരംഭിച്ചു. അഡ്വ: പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബാങ്ക് പ്രസിഡണ്ട് വി വിജയന്‍ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡണ്ട് കെ തങ്കമണി, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എം സിന്ധു, വാര്‍ഡ് മെമ്പര്‍മാരായ സബീല നടുവിലകത്ത് ഷിനിഹരിദാസ്, പി റംല, എ ഷീന, യൂണിറ്റ് ഇന്‍സ്പക്ടര്‍ കെ ബബിത, വി ടി മാമുക്കോയ, നൗഫല്‍ കെ, ബെജു കെ, സമീര്‍ ,ചന്ദനമോഹന്‍, ഗോപേഷ് എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ എം രഞ്ജിത് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ ജിഷ്ണു നന്ദിയും പറഞ്ഞു