വികസ്വരകോഴിക്കോടിനു നവപാര്‍പ്പിടസംസ്‌ക്കാരവുമായി ഊരാളുങ്കലിന്റെ ‘വണ്‍ ആന്തെം’

Deepthi Vipin lal

കോഴിക്കോട് ജില്ലയില്‍ അത്യാധുനികപാര്‍പ്പിട സമുച്ചയം ഒരുക്കി ഊരാളുങ്കല്‍ സൊസൈറ്റി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നഗരത്തില്‍ നെല്ലിക്കോട്ട് യുഎല്‍ സൈബര്‍പാര്‍ക്കിനോടു ചേര്‍ന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ‘വണ്‍ ആന്തെം’ അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായുളള സോഫ്റ്റ് ലോഞ്ചിങ് മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. യുഎല്‍സിസിഎസിന്റെ ഉപസ്ഥാപനമായ യുഎല്‍ ഹൗസിങ്ങിനുകീഴില്‍ ‘യുഎല്‍ സ്പേസ്അസ്’ എന്ന ബ്രാന്‍ഡില്‍ നടപ്പാക്കുന്ന പാര്‍പ്പിടനിര്‍മ്മാണ പദ്ധതിയിലെ ആദ്യ അപ്പാര്‍ട്ട്മെന്റാണ് ‘വണ്‍ ആന്തെം’

പുതിയ തലമുറയുടെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഒരിടം എന്നതാണ് ലക്ഷ്യമിടേണ്ടതെന്നും ‘യുഎല്‍ സ്പേസ്അസിലൂടെ അത്തരം സമഗ്രമായ ഒരിടം എന്ന മാതൃകയാണ് യുഎല്‍സിസിഎസ് ഒരുക്കുന്നതെന്നും ‘നടന്നെത്താം തൊഴിലിടത്തേക്ക്’എന്ന ആശയംകൂടിയാണ് ഈ പദ്ധതിയിലുടെ സാര്‍ത്ഥകമാകുന്നതെന്നും ഇന്ധനോപയോഗം കുറയ്ക്കാന്‍ കഴിയുന്നത് അടക്കമുള്ള ഹരിതനിര്‍മ്മിതിയാണ് ഉദ്ദേശിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുജാത കൂടത്തിങ്കല്‍ യുഎല്‍ സ്‌പേസ് അസിന്റെ വെബ് സൈറ്റ് പ്രകാശനം ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.പി. സുരേഷ്, ഐ.ഐ.എം കോഴിക്കോട് പ്രൊഫസര്‍ അശുതോഷ് സര്‍ക്കാര്‍, എന്‍.ഐ.റ്റി കാലിക്കറ്റ് ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ സി.ഇ.ഒ പ്രീതി മണ്ണിലിടം, മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി നിത്യാന്ദ് കമ്മത്ത്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആനന്ദ മണി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവില്‍നിന്ന് ആഷിക് എ.എം., യുഎല്‍സിസിഎസ് ഡയറക്ടര്‍ ഷിജിന്‍ റ്റി.റ്റി., ജനറല്‍ മാനേജര്‍ ഷാബു.കെ. പി. തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ടു കിടപ്പുമുറികളോടുകൂടിയ 18-ഉം മൂന്നു കിടപ്പുമുറികളുള്ള 122-ഉം അപ്പാര്‍ട്ട്‌മെന്റുകളും പത്ത് ഡ്യൂപ്ലെക്‌സ് യൂണിറ്റുകളും അടങ്ങുന്ന 150 അപ്പാര്‍ട്ട്‌മെന്റുകളുടെ സമുച്ചയമാണിത്. ഹെലിപാഡ്, ജിംനേഷ്യം, ഇന്‍ഫിനിറ്റി സ്വിമ്മിങ് പൂള്‍, മിനി തിയറ്റര്‍, മെഡിക്കല്‍ സെന്റര്‍, പാന്‍ട്രിയോടുകൂടിയ അസോസിയേഷന്‍ ഹാള്‍, 21-ാം നിലയിലെ ഓപ്പണ്‍ പാര്‍ട്ടി ഏരിയ, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം, സെന്‍ട്രലൈസ്ഡ് ഗ്യാസ് ലൈന്‍, ജെനറേറ്റര്‍ സൗകര്യം, സിസിറ്റിവി, മാലിന്യനിര്‍മാര്‍ജ്ജനസംവിധാനം തുടങ്ങിയ എല്ലാ അത്യാധുനികസൗകര്യങ്ങളും വണ്‍ ആന്തെം ഒരുക്കിയിരിക്കുന്നു. കൂടാതെ, ലോഞ്ച്, ലൈബ്രറി, കാര്‍ഡ് ഗെയിം റൂം, ബില്ല്യാര്‍ഡ്സ് റൂം, യോഗ-എയ്റോബിക്സ് റൂം, കുട്ടികളുടെ ക്രെഷ് റൂം, കുട്ടികളുടെ പ്ലേ ഏരിയ, രണ്ടാം നിലയില്‍ ഗാര്‍ഡന്‍ ടെറസ്, മെഡിറ്റേഷന്‍ ഗാര്‍ഡന്‍, കണ്‍വീനിയന്റ് സ്റ്റോര്‍, എറ്റിഎം കൗണ്ടര്‍ മുതലയാവയുമുണ്ട്.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ള്‍ചര്‍, സര്‍വ്വേ, ഡിപിആര്‍, സ്ട്രക്ള്‍ച്ചറല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ മേഖലകളിലെ സാങ്കേതികവിദഗ്ദ്ധര്‍, നിര്‍മ്മാണത്തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ധാരാളമായി തൊഴില്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!