വാഗ്ഭടാനന്ദ പുരസ്‌കാരം കഥാകൃത്ത് ടി.പദ്മനാഭന് സമര്‍പ്പിച്ചു

[email protected]

ഊരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ 2018 ലെ വാഗ്ഭടാനന്ദപുരസ്‌ക്കാരം പ്രമുഖസാഹിത്യകാരൻ ടി. പദ്മനാഭന് സമര്‍പ്പിച്ചു.കോഴിക്കോട് ടാഗോർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്ക്കാരം സമ്മാനിച്ചത്. സാമൂഹിക സേവന രംഗത്തെ സംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പാലേരി കണാരന്‍ മാസ്റ്റര്‍ പുരസ്‌കാരം ഭിന്നശേഷിവിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായി പരിശീലനം നല്‍കുന്ന ‘പ്രശാന്തി’യുടെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. രാമകൃഷ്ണന്‍ പാലാട്ടിനും സമര്‍പ്പിച്ചു. തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

ജാതീയമായ വേര്‍തിരിവും മതപരമായ ഭിന്നതയുമൊക്കെ സൃഷ്ടിച്ച് ചിലര്‍ കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരിച്ചു കൊണ്ടുപോകുന്ന സാഹചര്യത്തില്‍ വാഗ്ഭടാനന്ദന്റെ ഓര്‍മ നമ്മെ നയിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നും മാനവികതയ്ക്കു വേണ്ടി നിലകൊണ്ട എഴുത്തുകാരനാണ് ടി.പദ്മനാഭനെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ,ബിനോയ് വിശ്വം എം.പി, എം.എല്‍.എമാരായ എ.പ്രദീപ്കുമാര്‍ ,പാറക്കല്‍ അബ്ദുള്ള ഇ.കെ. വിജയന്‍ കെ.ദാസന്‍ പുരുഷന്‍ കടലുണ്ടി വി.കെ.സി, മമ്മദ്‌കോയ പി.ടി.എ. റഹീം ,കാരാട്ട് റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , പി,വി.മാധവന്‍, ഉമ്മര്‍ പാണ്ടികശാല, ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, മുക്കം മുഹമ്മദ്, മനയത്ത് ചന്ദ്രന്‍, കെ. ലോഹ്യ, സി. സത്യ ചന്ദ്രന്‍, എന്‍.വി. ബാബുരാജ്, ബഷീര്‍ ബഡേരി എന്നിവര്‍ ചടങ്ങിന് ആശംസ നേര്‍ന്നു. രാജേന്ദ്രന്‍ എടത്തുംകരയും ഡോ. എം.കെ ജയരാജും പ്രശസ്തിപത്രം വായിച്ചു. രമേശൻ പാലേരി സ്വാഗതവും എസ് ഷാജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!