വസ്തുനികുതി: ഡിസംബര്‍ 31 വരെ പിഴപ്പലിശയില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2022 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ ഒഴിവാക്കി. ഇതിനകം പിഴപ്പലിശ അടച്ചവര്‍ക്ക് അതു വരുംവര്‍ഷത്തെ നികുതിത്തുകയില്‍ കുറച്ചുനല്‍കും.
കോവിഡ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക പ്രയാസങ്ങള്‍ നിലനില്‍ക്കുന്നതിനാലാണു പൊതുജനങ്ങള്‍ക്കു സഹായകരമായ ഇത്തരമൊരു നടപടി സര്‍ക്കാര്‍ കൈക്കൊണ്ടത്.