വയനാട് ജില്ലാ സഹകരണ ബാങ്കിന് നബാര്‍ഡിന്റെ പുരസ്‌ക്കാരം.

adminmoonam

 

2018-19 വര്‍ഷത്തില്‍ കേരളത്തിലെ എസ്എച്ച് ജി-ബാങ്ക് ലിന്‍ഗേജ് പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിനുള്ള നബാര്‍ഡിന്റെ അവാര്‍ഡ് വയനാട് ജില്ലാ സഹകരണ ബാങ്കിന് ലഭിച്ചു.2018-19- വര്‍ഷത്തില്‍ ജില്ലയിലെ 7000-ത്തോളം സ്വാശ്രയ സംഘങ്ങള്‍ക്കായി 146 കോടി രൂപ വായ്പാ വിതരണം ചെയ്തു കൊണ്ട് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ രണ്ടാം സ്ഥാനത്തിനാണ് വയനാട് ജില്ലാ സഹകരണ ബാങ്ക് അര്‍ഹയായത്.

നബാര്‍ഡിന്റെ 38-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തുള്ള നബാര്‍ഡ് റീജനല്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ പി.ആഷിഷ് കുമാറില്‍ നിന്നും ബാങ്ക് ജനറല്‍ മാനേജര്‍ പി.ഗോപകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!