വയനാട് ജില്ലാ പോലീസ് സഹകരണ സംഘം വിദ്യാര്‍ത്ഥികളെ ആദരിച്ചു

moonamvazhi

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചിട്ടുള്ള സംഘങ്ങളിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കി. വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കുന്നതിനു ആശംസകള്‍ അറിയിക്കുകയും ചെയ്തു. സംഘം പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈഎസ്പി പി.എല്‍. ഷൈജു, സംഘം ഡയറക്ടറും, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി.സി. സജീവ്, സംഘം ഡയറക്ടറും, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി.ജി. സതീഷ് കുമാര്‍, ഡയറക്ടര്‍ ശ്രീജിത്ത്. സി.എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.എം. ശശിധരന്‍ സ്വാഗതവും, സെക്രട്ടറി രജനി.കെ.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.