ലാഡറിന്റെ കായംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുടങ്ങി

moonamvazhi

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ കായംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.ഉഷഉദ്ഘാടനം നിര്‍വ്വഹിച്ചു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി. ബാബുരാജ് ആദ്യനിക്ഷേപം സ്വീകരിച്ചു. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍. ശ്രീലക്ഷമി കമ്പ്യൂട്ടറൈസേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീലേഖ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് എ. മുരളി, ചിങ്ങോലി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജേക്കബ് തമ്പാന്‍, ലാഡര്‍ ഡയറക്ടര്‍ എല്‍. മീനാക്ഷി എന്നിവര്‍ സംസാരിച്ചു. ലാഡര്‍ വൈസ് ചെയര്‍മാന്‍ ബി. വേലായുധന്‍ തമ്പി സ്വാഗതവും ലാഡര്‍ ഡയറക്ടര്‍ കെ.എ. കുര്യന്‍ നന്ദിയും പറഞ്ഞു.

സഹകരണ മേഖലയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഹോട്ടലുകള്‍, മാളുകള്‍, ഗെയിംസോണുകള്‍ എന്നിവ നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തുവരുന്ന ഒരു ഫെഡറല്‍ സഹകരണ സ്ഥാപനമാണ് ലാഡര്‍. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവധ സ്ഥലങ്ങളില്‍ പ്രോജക്ടുകള്‍ നടപ്പിലാക്കിയിട്ടുള്ള സംഘത്തിന്റെ അടുത്ത പ്രോജക്ടായ കായംകുളം മള്‍ട്ടിപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കായംകുളത്ത് ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!